ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഘട്ടത്തിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ. സിൽവർലൈനിന്‍റെ പ്രവർത്തന ഘട്ടത്തിൽ 11,000 പേർക്ക് കൂടി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ വിവിധ ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കെ റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേസമയം, കെ-റെയിൽ സാമൂഹികാഘാത പഠനം തുടരുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം വൈകുകയാണ്. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എജിയുടെ ഉപദേശം ലഭിച്ച ശേഷം സാമൂഹികാഘാത പഠനത്തിനായി കൂടുതൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാത്തിരിക്കുകയാണ് റവന്യൂ വകുപ്പ്.
പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെങ്കിലും പദ്ധതിയുടെ മെല്ലെപ്പോക്ക് തുടരുകയാണ്. സിൽവർ ലൈൻ സമൂഹികാഘാത പഠനം നടത്തിയിരുന്ന നാല് ഏജന്‍സികള്‍ക്ക് തന്നെ വീണ്ടും പഠനത്തിന് അനുമതി നല്‍കാമോ എന്ന വലിയ നിയമപ്രശ്നമാണ് സര്‍ക്കാര്‍ നേരിടുന്നത്.