സിദ്ദു മൂസേവാല വധം; സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ അമേരിക്കയിൽ തടവില്‍

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ സൂത്രധാരൻ ഗോൾഡി ബ്രാർ അമേരിക്കയിൽ തടവില്‍. യു.എസ് ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നവംബർ 20 മുതൽ ഇയാൾ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനും (റോ) ഡൽഹി പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

2017ലാണ് ബ്രാർ സ്റ്റുഡന്‍റ് വിസയിൽ കാനഡയിലേക്ക് കുടിയേറിയത്. പിന്നീട് അടുത്തിടെയാണ് അമേരിക്കയിലേക്ക് കടന്നത്. മൂസേവാലയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ നേരത്തെ ഏറ്റെടുത്തിരുന്നു. 2022 മെയ് 29 നാണ് മൂസേവാല വെടിയേറ്റ് മരിച്ചത്.

Read Previous

സംസ്ഥാനത്ത് അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Read Next

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ്; രണ്ട് പ്രതികളും കുറ്റക്കാർ, ശിക്ഷ തിങ്കളാഴ്ച വിധിക്കും