പാരാ ഷൂട്ടിങിൽ സിദ്ധാർഥയ്ക്ക് വെങ്കലം

ചാങ്‌വോ‍ൺ : പാരാ ഷൂട്ടിങ് ലോകകപ്പിൽ മലയാളിക്ക് മെഡൽ നേട്ടം. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സിദ്ധാർഥ ബാബു പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ പ്രോൺ ഇനത്തിൽ വെങ്കലം നേടി. മത്സരത്തിന്‍റെ അവസാന നിമിഷം വരെ ലീഡിലുണ്ടായിരുന്ന സിദ്ധാർഥയ്ക്ക് നേരിയ വ്യത്യാസത്തിലാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ നഷ്ടമായത്. ഇന്ന്, 50 മീറ്റർ റൈഫിൾ പ്രോൺ ഇവന്‍റിലും മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ദുബായിൽ നടന്ന ലോക പാരാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സിദ്ധാർഥ ബാബു വെങ്കല മെഡൽ നേടിയിരുന്നു. തുടർന്ന് ടോക്കിയോ പാരാലിമ്പിക്സിൽ മത്സരിച്ചു. 2002 ൽ ബൈക്കപകടത്തിൽ അരയ്ക്ക് താഴെ തളർന്നതിന് ശേഷമാണ് സിദ്ധാർഥ വീൽചെയറിൽ ഇരുന്ന് ഷൂട്ടിങിൽ മത്സരിച്ച് തുടങ്ങിയത്.

Read Previous

‘ഗവർണർക്ക് അനുനയത്തിന് എത്ര ശ്രമിച്ചാലും വഴങ്ങില്ലെന്ന ശാഠ്യം’

Read Next

കോഴിക്കോട്ടെ സംഘര്‍ഷം; ഗാനമേളയ്ക്ക് അനുമതി ഇല്ലായിരുന്നു