പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 180 സെന്‍റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്ന് രാത്രി 80 സെന്‍റീമീറ്റർ കൂടി ഉയർത്തും. നിലവിൽ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 300 സെന്‍റീമീറ്റർ ഉയർത്തിയിട്ടുണ്ടെന്നും രാത്രി 60 സെന്‍റീമീറ്റർ കൂടി ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, മഴയെ ഭയന്നാണ് ഇത്തവണ ഓണക്കാലം. ഉത്രാടം ദിവസം എട്ട് ജില്ലകളിലും തിരുവോണ ദിവസം നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

K editor

Read Previous

അഭിമാനത്തിന്റെ പടക്കപ്പൽ

Read Next

ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്