ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

മഴ കനക്കുന്നതിനാൽ ഇടമലയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കും. രാവിലെ 11 മുതൽ രണ്ട് ഗേറ്റുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തും. സെക്കൻഡിൽ 75 മുതൽ 125 ഘനമീറ്റർ വരെ വെള്ളം തുറന്നുവിടും.

ഇടമലയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. അതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദ്യം 50 സെന്‍റിമീറ്റർ തുറക്കുന്ന ഷട്ടർ പിന്നീട് 125 സെൻ്റിമീറ്റർ വരെ ഉയർത്തും. അതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പെരിയാർ തീരത്ത് ടൂറിസത്തിന് നിയന്ത്രണങ്ങളുണ്ട്.

Read Previous

സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം; ബിനോയ് വിശ്വം

Read Next

ഇന്ത്യക്ക് മുന്നിൽ ഒളിംപിക്സ് വിലക്കും? അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ മുന്നറിയിപ്പ്