ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തെങ്കാശി: ദളിതർക്ക് സാധനങ്ങൾ വിൽക്കില്ലെന്ന് പറഞ്ഞ തമിഴ്നാട്ടിലെ കടയുടമയെ അറസ്റ്റ് ചെയ്തു. തെങ്കാശി ശങ്കരൻ കോവിൽ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പൊലീസ് അറസ്റ്റ് ചെയ്തത്.
ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി വാങ്ങാനെത്തിയപ്പോള്‍ മഹേശ്വരന് മിഠായി നല്‍കില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നടപടി. ഗ്രാമമുഖ്യൻ രാമചന്ദ്ര മൂർത്തിയും കേസിൽ അറസ്റ്റിലായി.
കടയിൽ മിഠായി വാങ്ങാനെത്തിയ ആദി ദ്രാവിഡ സ്കൂളിലെ വിദ്യാർത്ഥികളോട് കടയിൽ നിന്ന് സാധനങ്ങൾ ദളിതർക്ക് നൽകേണ്ടെന്ന് തീരുമാനിച്ചതായി മഹേശ്വരൻ പറഞ്ഞു. നിങ്ങളുടെ തെരുവിലെ ആർക്കും കടയിൽ നിന്നുള്ള സാധനങ്ങൾ ഇനി നൽകില്ലെന്നും വീട്ടിൽ പോയി അക്കാര്യം അവരോട് പറയണമെന്നും മഹേശ്വരൻ കുട്ടികളോട് പറഞ്ഞു. ഇതിന്റെ വീഡിയോയും മഹേശ്വരൻ ഫോണിൽ റെക്കോർഡ് ചെയ്തു. തുടർന്ന് കുട്ടികൾ നിരാശരായി മടങ്ങുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.