ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.
ശിവശങ്കറിന്റെ മൊഴിയുടെ പ്രസക്ത ഭാഗങ്ങളാണ് ലഭിച്ചത്. സ്വപ്‌നയുമായുള്ളത് സൗഹൃദം മാത്രമാണ്. സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ പരിചയപ്പെട്ടത് സ്വപ്‌ന വഴിയാണെന്നും നാലാം പ്രതി സന്ദീപ് നായരെ പരിചയമില്ലെന്നുമാണ് എം. ശിവശങ്കര്‍ നല്‍കിയ മൊഴി.
പ്രാഥമിക ചോദ്യം ചെയ്യല്‍ 9 മണഇക്കൂർ നീണ്ടു. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.
സ്വപ്‌നയുമായുള്ള അടുപ്പം സരിത്ത് മുതലെടുത്തു. സ്വപ്‌ന ഒളിവില്‍ പോകാന്‍ തീരുമാനിച്ച ദിവസമാണ് സ്വർണ്ണക്കടത്തിന്റെ കാര്യം താൻ അറിഞ്ഞത്. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി അറിയില്ല. മറ്റേതെങ്കിലും ബിസിനസ് ഉള്ളതായും അറിയില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും, ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. സരിത്തുമായി ചേര്‍ന്ന് ചില പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.
സ്വപ്‌നയുടെ ഭര്‍ത്താവിന് തിരുവനന്തപുരത്ത് ഫ്‌ളാറ്റ് ലഭിക്കുന്നതിനുള്ള ശിപാര്‍ശയുമായി ഫോണ്‍ വിളി എത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന സുചനയും പുറത്തുവരുന്നുണ്ട്.
സെക്രട്ടേറിയറ്റില്‍ നിന്നും ഒരു ജീവനക്കാരന്‍ ഇതിനായി ഫ്‌ളാറ്റില്‍ എത്തിയിരുന്നു. കസ്റ്റംസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഫ്‌ളാറ്റിന്റെ രജിസ്റ്ററുകളില്‍ ഇതു സംബന്ധിച്ച വിവരങ്ങളുണ്ട്.
സരിത്തും ശിവശങ്കറും തമ്മില്‍ ഒരു മാസത്തിനുള്ളില്‍ പതിനാല് തവണ ഫോണില്‍ സംസാരിച്ച കോള്‍ലിസ്റ്റും കസ്റ്റംസിനു ലഭിച്ചു.
സ്വപ്‌നയും ശിവശങ്കറും തമ്മില്‍ നിരന്തരം ഫോണ്‍വിളികള്‍ നടന്നിരുന്നതായും സന്ദേശങ്ങള്‍ അയച്ചിരുന്നതായും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിരുന്നു.
കസ്റ്റംസ് ഓഫീസില്‍ ഹാജരായ ശിവശങ്കറിനെ ചോദ്യം ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അധികൃതര്‍ പൂജപ്പുരയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ തിരിച്ചെത്തിച്ചത്.
എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളും വാട്‌സാപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലില്‍ പല ഘട്ടങ്ങളിലും ശിവശങ്കറിന് ഉത്തരംമുട്ടി.
സ്‌പേസ് പാര്‍്ക്കിലെ സ്വപ്‌നയുടെ നിയമനം, സ്വപ്‌നയുമൊത്തുള്ള വിദേശ യാത്രകള്‍, പാസ്‌പോര്‍ട്ട് രേഖ അടിസ്ഥാനമാക്കിയുള്ള തെളിവുകള്‍ എന്നിവ കസ്റ്റംസ് ശിവശങ്കറിനു മുന്നില്‍ നിരത്തി.
സ്വപ്‌ന ഒളിവില്‍ പോകുന്നതിനു മുന്‍പ് ശിവശങ്കറിനെ കണ്ടിരുന്നുവെന്ന സംശയം കസ്റ്റംസിനുണ്ട്. വിമാനത്താവളത്തില്‍ പിടികൂടിയ സ്വർണ്ണം വിശദമായി പരിശോധന നടത്തുന്ന സമയത്ത് സ്വപ്‌ന സെക്രട്ടേറിയറ്റിനു സമീപമുള്ള ശിവശങ്കറിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നാണ് മൊബൈല്‍ ലൊക്കേഷന്‍ ടവര്‍ പരിശോധനയില്‍ തെളിയുന്നത്.