ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയിൽ ഒന്നാമത്. എഡെല്‍ഗീവ് ഹരൂണ്‍ ഇന്ത്യ പുറത്തിറക്കിയ 2022 ലെ മനുഷ്യ സ്നേഹികളുടെ പട്ടികയിൽ അസിം പ്രേംജിയെയും മറ്റുള്ളവരെയും പിന്തള്ളിയാണ് ശിവ് നാടാർ ഒന്നാമതെത്തിയത്. ഈ വർഷം 1161 കോടി രൂപയാണ് ശിവ് നാടാർ സംഭാവന ചെയ്തത്. ശിവ് നാടാർ ഒരു ദിവസം ഏകദേശം 3 കോടി രൂപ സംഭാവന നൽകിയെന്നാണ് കണക്ക്.
വിപ്രോ സ്ഥാപകൻ അസിം പ്രേംജി 484 കോടി രൂപ സംഭാവന നൽകി രണ്ടാം സ്ഥാനത്താണ്. അസിം പ്രേംജിയായിരുന്നു കഴിഞ്ഞ രണ്ട് വർഷം പട്ടികയിൽ ഒന്നാമതുണ്ടായിരുന്നത്. 77 കാരനാണ് ശിവ് നാടാർ. ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അദാനി 190 കോടി രൂപയാണ് സംഭാവന ചെയ്തത്.
വ്യാഴാഴ്ച പുറത്തുവിട്ട പട്ടിക പ്രകാരം രാജ്യത്തെ 15 പേർ പ്രതിവർഷം 100 കോടിയിലധികം രൂപ സംഭാവന ചെയ്തു. 20 പേർ 50 കോടിയിലധികം രൂപ സംഭാവന നൽകി. 43 പേർ 20 കോടിയിലധികം രൂപ സംഭാവന നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിവർഷം 100 കോടിയിലധികം രൂപ സംഭാവന ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ നിന്ന് 15 ആയി ഉയർന്നു.