ഇന്ത്യന്‍ നാവികരുമായി കപ്പല്‍ നൈജീരിയന്‍ തീരത്ത്; നയതന്ത്ര ചര്‍ച്ചകൾ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: നൈജീരിയയിലേക്ക് കൊണ്ടുപോയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നാവികർ തുറമുഖത്ത് കപ്പലിൽ തന്നെ തുടരുന്നു. ഹീറോയിക് ഇഡുനിലുള്ള നാവികർക്ക് നൈജീരിയൻ സൈനികർ കാവൽ നിൽക്കുകയാണ്. നൈജീരിയയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് അറിയില്ലെന്നും നടപടികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മലയാളി നാവികർ പറഞ്ഞു.

അതേസമയം ഇവരെ മോചിപ്പിക്കാനുള്ള നയതന്ത്ര തല ചർച്ചകൾ തുടരുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി ഇന്നലെ നൈജീരിയൻ ഹൈക്കമ്മീഷണറുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

K editor

Read Previous

ഡൽഹിയിൽ വീണ്ടും ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി

Read Next

തനിക്കെതിരായ നീക്കത്തില്‍ വിധികര്‍ത്താവാകില്ല; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍