ഷിന്‍ഡെയുടേത് ‘ഉത്സവപ്രിയ’ സര്‍ക്കാർ: ജനങ്ങളെ അവഗണിക്കരുതെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ഷിൻഡെ സർക്കാരിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പ്രശ്നങ്ങളേക്കാൾ പ്രധാനം ഉത്സവങ്ങളാണെന്ന് ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഉത്സവങ്ങൾ പ്രധാനമാണെന്നും എന്നാൽ അവയ്ക്ക് ജനങ്ങളേക്കാൾ മുൻഗണന നൽകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഉത്സവങ്ങൾ പ്രധാനമാണ്. ഉത്സവത്തെ സ്നേഹിക്കുന്ന സർക്കാരാണ് ഇപ്പോഴത്തെ സർക്കാർ. അവർക്ക് ഉത്സവങ്ങളോടും ആഘോഷങ്ങളോടും മാത്രമേ ഇഷ്ടമുള്ളൂ. അതെല്ലാം നല്ലത് തന്നെ. എന്നാൽ സാധാരണക്കാരന്‍റെ പ്രശ്നങ്ങളെ അവഗണിക്കുന്നത് നല്ലതിനല്ല”, താക്കറെ പറഞ്ഞു.

K editor

Read Previous

മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ടെന്ന് മുഖ്യമന്ത്രി

Read Next

കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു