ഷിൻഡെയുടെ മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 മന്ത്രിമാര്‍

മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 മന്ത്രിമാരുണ്ടാകും. സഖ്യകക്ഷിയായ ബിജെപിയിൽ നിന്ന് 25 മന്ത്രിമാരും ശിവസേനയിൽ നിന്ന് 13 മന്ത്രിമാരും ഉണ്ടാകുന്നതാണ്. ബാക്കിയുള്ള മന്ത്രിമാർ സ്വതന്ത്രരിൽ നിന്നായിരിക്കും ഉണ്ടാവുക. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവർക്ക് പുറമെ മിക്ക മന്ത്രിമാരും പുതുമുഖങ്ങളായിരിക്കും.

ഷിൻഡെ ഉൾപ്പെടെ 16 ശിവസേന എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ ജൂലൈ 11ന് സുപ്രീം കോടതി വിധി വന്ന ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ ഏക്നാഥ് ഷിൻഡെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ ശിവസേന പാർട്ടി നേതാക്കൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (ശിവസേന-കോണ്ഗ്രസ്-എൻസിപി) സർക്കാരിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയുമാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഷിൻഡെയെ മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

K editor

Read Previous

രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

Read Next

സീനിയർ താരങ്ങൾക്കു ‘ഫുൾടൈം’ വിശ്രമം; ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്