വിശ്വാസം തെളിയിച്ച് ഷിൻഡെ; 164 എംഎൽഎമാർ വോട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. നിർണായകമായ വിശ്വാസ വോട്ടെടുപ്പിനിടെ ഉദ്ധവിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു ശിവസേന എംഎൽഎ കൂടി ഷിൻഡെയുടെ പക്ഷത്തേക്ക് പോയി.

164 എംഎൽഎമാരാണ് ഷിൻഡെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. 99 പ്രതിപക്ഷ എംഎൽഎമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഞായറാഴ്ച നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിനേക്കാൾ എട്ട് വോട്ടുകൾ ഇന്ന് കുറവായിരുന്നു.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസ്യത തെളിയിക്കാൻ 144 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

Read Previous

ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള 2–ാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

Read Next

ചന്ദർപോൾ ഇനി സീനിയർ-അണ്ടർ 19 വനിതാ ടീമുകളുടെ പരിശീലകൻ