ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. ഇതിനകം 3,000 കിലോമീറ്ററിലധികം സഞ്ചരിച്ച ശിഹാബ് പഞ്ചാബിലെ വാഗാ അതിർത്തിയിൽ 15 ദിവസത്തോളമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-പാക് അതിർത്തിയിൽ എത്തിയാലുടൻ വിസ അനുവദിക്കാമെന്ന് ന്യൂഡൽഹിയിലെ പാക് എംബസി നേരത്തെ ഉറപ്പ് നൽകിയിരുന്നതായും അതിനാലാണ് വിസ നേരത്തെ സെറ്റ് ചെയ്യാതിരുന്നതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
നേരത്തെ, വിസ അനുവദിച്ചാൽ കാലാവധി തീരുമെന്ന് പറഞ്ഞ് പാകിസ്ഥാൻ എംബസി വിസ അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. വാഗാ അതിർത്തിയിൽ എത്തിയ ശേഷം ശിഹാബ് ചോറ്റൂർ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കുകയായിരുന്നു.