ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
യൂജിൻ: ഷെല്ലി ആൻ ഫ്രേസറിനെ കാണുമ്പോൾ എന്തൊരു ഊർജ്ജമാണ്. ഫിനിഷ് ലൈനിലേക്കുള്ള അവരുടെ കുതിപ്പിന് എന്തൊരു ഭംഗിയാണ്. വിജയസിംഹാസനത്തിൽ നിൽക്കുക എന്നത് എന്തൊരു കുലീനതയാണ്. 35-ാം വയസ്സിലും ചായം പൂശിയ, ആകർഷകമായ മുടി ചുരുളുകളും സ്വപ്നതുല്യമായ കണ്ണുകളും ചടുലമായ ചലനങ്ങളുമായി അവൾ ഇപ്പോഴും വിജയപീഠങ്ങളിൽ തലയുയർത്തി നിൽക്കുന്നു.
അമേരിക്കയിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും വേഗമേറിയ വനിതയായി അവർ ചാമ്പ്യൻഷിപ്പ് റെക്കോർഡോടെ ഫിനിഷിംഗ് ലൈൻ മറികടക്കുകയും ചെയ്തു. 35 വയസ്സുകാരി, 4 വയസ്സുള്ള സിയോണിന്‍റെ അമ്മ, പലരും കിതയ്ക്കുന്ന പ്രായത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുകയാണ് ഷെല്ലി. സഹതാരങ്ങളായ ഷെറിക ജാക്സൺ (10.73 സെക്കൻഡ്), നിലവിലെ ഒളിമ്പിക് ചാമ്പ്യൻ എലൈൻ തോംസൺ (10.81) എന്നിവരെ പിന്നിലാക്കിയായിരുന്നു താരം ഫിനിഷ് ചെയ്തത്.
തുടർന്ന് ഷെല്ലി 200 മീറ്ററിൽ വെള്ളി മെഡലും നേടി. “എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വർണം. മറ്റു സ്ത്രീകൾക്കു പ്രചോദനമാകട്ടെ എന്റെ വിജയക്കുതിപ്പ്…’” മത്സരശേഷം ഷെല്ലി പറഞ്ഞു. വിജയത്തിനായി അവർ നടത്തിയ ത്യാഗങ്ങളെയും പരിശീലനത്തിന്‍റെ തീവ്രത ആ വാക്കുകളിൽ ഉണ്ടായിരുന്നു.