ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: 45 ലക്ഷം രൂപ ചെലവിൽ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ നിർമ്മിച്ച ഷീ ലോഡ്ജ് ഒന്നര വർഷം കഴിഞ്ഞിട്ടും പ്രവർത്തന സജ്ജമായില്ല.
നഗരസഭ ജനകീയാസൂത്രണ ഫണ്ടുപയോഗിച്ചാണ് ആറ് മുറികളടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ഷീലോഡ്ജ് കാഞ്ഞങ്ങാട്ട് പൂർത്തിയാക്കിയത്.
നഗരത്തിൽ തനിച്ചെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായൊരു ഇടത്താവളമായാണ് ഷീലോഡ്ജ് നിർമ്മിച്ചത്. പുതിയ ബസ് സ്റ്റാന്റിൽ പടിഞ്ഞാറ് ഭാഗത്തായാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ടെത്തുന്ന യാത്രക്കാരായ സ്ത്രീകൾക്ക് ആശ്വാസമാവുന്നതാണ് ഷീലോഡ്ജുണ്ടെങ്കിലും ഒന്നര ആണ്ട് കഴിഞ്ഞിട്ടും ഒരു സ്ത്രീക്ക് പോലും ഈ ലോഡ്ജിൽ താമസിക്കാൻ ഭാഗ്യം ലഭിച്ചില്ല. ഷീ ലോഡ്ജിന്റെ നടത്തിപ്പക്കവകാശം കുടുംബശ്രീയെ ഏൽപ്പിക്കാനും ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നുമായിരുന്നു നഗരസഭ അധ്യക്ഷൻ വി.വി. രമേശന്റെ വാഗ്ദാനം. കോവിഡ് രോഗ പശ്ചാത്തലത്തിലാണ് ഷീലോഡ്ജിന്റെ ടെണ്ടർ നടപടികൾ നീണ്ടുപോകുന്നതെന്ന് നഗരസഭാ വൃത്തങ്ങൾ പറഞ്ഞു. തൽസമയം കോവിഡ് ഇന്ത്യയിലെത്തിയത് 2020 മാർച്ചിലാണ് 2019 ഫിബ്രവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ബസ് സ്റ്റാൻറും, ഷീലോഡ്ജും ഉദ്ഘാടനം ചെയ്തത്.