ചായയ്ക്ക് 70 രൂപ ബില്ല് നൽകി വിവാദത്തിലായി ശതാബ്ദി എക്‌സ്പ്രസ്

ഭോപ്പാൽ: ഒരു കപ്പ് ചായയുടെ വില സാധാരണ കടകളിൽ 10 മുതൽ 15 രൂപ വരെയാണ്. സ്റ്റാർ ഉയർന്ന കടകളിലാണെങ്കിൽ, വില ഇതിലും കൂടുതലായിരിക്കും. എന്നാൽ നിങ്ങൾ ശതാബ്ദി എക്സ്പ്രസിൽ നിന്ന് ചായ കുടിച്ചാൽ പൊളളും . ചായയുടെ ചൂട് കൊണ്ടല്ല. കാരണം വിലയാണ്. ശതാബ്ദി എക്സ്പ്രസിൽ ചായ വാങ്ങിയയാളിൽ നിന്ന് 70 രൂപയാണ് ചായക്ക് ഈടാക്കിയത്.

ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്കുള്ള യാത്രാമധ്യേ ചായ വാങ്ങിയ ഒരു യാത്രക്കാരൻ ചായയുടെ വില കേട്ട് കണ്ണുതള്ളി പോയി. ചായയ്ക്ക് 20 രൂപയും സർവീസ് ചാർജായി 50 രൂപയും ഈടാക്കി, മൊത്തം 70 രൂപയാണ് അധികൃതർ ചായയ്ക്ക് നൽകിയത്. ആക്ടിവിസ്റ്റ് ബൽഗോവിന്ദ് വർമ്മ ചായയുടെ ബിൽ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

Read Previous

രാജ്യത്ത് 16,103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Read Next

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്‌നാട് പ്രീമിയർ ലീഗിൽ തകർപ്പൻ അരങ്ങേറ്റം