ശശി തരൂരിന്റെ പുതിയ പുസ്തകം ‘അംബേദ്കര്‍: എ ലൈഫ്’ പ്രീ ബുക്കിങ്ങ് തുടങ്ങി

ആൻ എറ ഓഫ് ഡാർക്നെസ്, വൈ ഐ ആം എ ഹിന്ദു, ദി ഹിന്ദു വേ, ദി ബാറ്റിൽ ഓഫ് ബിലോഗിങ് തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ ശശി തരൂരിൻ്റെ ഏറ്റവും പുതിയ പുസ്തകമായ ‘അംബേദ്കർ: എ ലൈഫ്’ ഇപ്പോൾ ആകർഷകമായ ഡിസ്കൗണ്ടുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. 599 രൂപ മുഖവിലയുള്ള പുസ്തകം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 490 രൂപയ്ക്ക് ലഭിക്കും.

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ ജീവിതമാണ് ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്‍റെ പ്രമേയം. അലെഫ് ബുക്ക് കമ്പനി പ്രസിദ്ധീകരിക്കുന്ന ‘അംബേദ്കർ: എ ലൈഫ്’ ഒക്ടോബർ ഒന്നിന് പുസ്തകശാലകളിൽ എത്തും. ആധുനിക കാലത്തെ ഏറ്റവും മഹാനായ ഇന്ത്യക്കാരൻ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പുസ്തകമെന്ന് പ്രസാധകർ പറയുന്നു. ബുക്ക്സ്റ്റാളുകളിലും ഓൺലൈനിലും ബുക്ക് ചെയ്യാം.

Read Previous

നായ്ക്കൾക്കെതിരെ തോക്കേന്തിയ യുവാവിനെതിരെ കേസ്

Read Next

വിഭാഗീയത : ഡിസിസി ജനറൽ സിക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്