അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി വചനം പങ്കുവെച്ച് ശശി തരൂര്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ഗാന്ധി ജയന്തി ദിനം പ്രമാണിച്ച് ശശി തരൂര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ച മഹാത്മാ ഗാന്ധിയുടെ വചനം ശ്രദ്ധേയമാകുന്നു. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും,’ എന്ന ഗാന്ധിയുടെ വാക്കുകളാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് തരൂരിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

Read Previous

കോടിയേരിയുടെ ഭൗതികശരീരത്തിൽ പുഷ്‍പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി

Read Next

പൊതുസമ്മതന്‍ അധ്യക്ഷനാകട്ടെ എന്ന് തരൂരിനോട് പറഞ്ഞിരുന്നു: ഖാര്‍ഗെ