ശശി തരൂരിന് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; ജയം തീരുമാനിക്കുന്നത് വോട്ടര്‍മാരെന്ന് കെ.സുധാകരന്‍

എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശശി തരൂരിന് മത്സരിക്കാൻ അർഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. എന്നാൽ വിജയം തീരുമാനിക്കേണ്ടത് വോട്ടർമാരാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എല്ലാവർക്കും അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർക്കും മത്സരിക്കാം. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ മഹത്വമാണ് കാണിക്കുന്നത്. ഇത്തരമൊരു തിരഞ്ഞെടുപ്പ് സി.പി.എമ്മിൽ നടക്കില്ല. ഏറ്റവും കൂടുതൽ ഉൾപ്പാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

Read Previous

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായി

Read Next

ബാംഗ്ലൂരിലെ പ്രളയത്തിന് കാരണം മുൻ കോൺഗ്രസ് സർക്കാരെന്ന് ബസവരാജ് ബൊമ്മെ