ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിൽ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരും ഷാരോണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഗ്രീഷ്മയുടെ അച്ഛനെയും നിർമൽ കുമാറിന്‍റെ മകളെയും സംഭവത്തിൽ പങ്കില്ലെന്ന കാരണത്താൽ വിട്ടയച്ചു. ചടയമംഗലത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന അച്ഛൻ മാസത്തിൽ ഒന്നോ രണ്ടോ ദിവസേ വീട്ടിൽ ഉണ്ടാകാറുള്ളൂ. ഭാര്യയും മകളും വിവരം പിതാവുമായി പങ്കുവച്ചിരുന്നില്ല.
അതേസമയം കൊലക്കേസ് കേരള പൊലീസോ തമിഴ്നാട് പൊലീസോ അന്വേഷിക്കുന്നതിൽ നിയമതടസ്സമില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട് രാമവർമൻചിറയിലാണ് സ്ഥിതി ചെയ്യുന്നത്. കേരള അതിർത്തിയിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയാണ് വീട്.