ഷാർജ പ്രണയം: വിദ്യാർത്ഥിനി കാമുകനൊപ്പം പോയി

കാഞ്ഞങ്ങാട് : ഷാർജയിൽ പ്രണയത്തിലായ കമിതാക്കൾ നാട്ടിലെത്തി ഒന്നായി പോലീസ് കോടതിയിൽ ഹാജരാക്കിയ ബിബിഎ വിദ്യാർത്ഥിനിയായ പെൺകുട്ടി കാമുകനൊപ്പം പോവുകയായിരുന്നു. അതിയാമ്പൂരിലെ കമലാക്ഷന്റെ മകൾ കീർത്തനയാണ് 19, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കാമുകൻ കൊടുങ്ങല്ലൂർ സ്വദേശി ഷാനിനൊപ്പം പോയത്. കുടുംബ സമേതം ഷാർജയിലായിരുന്ന കീർത്തന ഒരാഴ്ച മുമ്പ് കൊച്ചി വിമാനത്താവളത്തിലെത്തി ഷാനിനൊപ്പം സ്ഥലം വിടുകയായിരുന്നു.

പിതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് കമിതാക്കളെ തേടി കൊടുങ്ങല്ലൂരിലേക്ക് പോയിരുന്നു. പോലീസ് കൊടുങ്ങല്ലൂരിൽ നിന്നും മടങ്ങിയതിന് പിന്നാലെയാണ് കമിതാക്കൾ കാഞ്ഞങ്ങാട്ടെത്തി പോലീസിൽ ഹാജരായത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.  15 വർഷമായി ഷാർജയിൽ താമസിക്കുന്ന കീർത്തന അവിടെ ബിബിഎയ്ക്ക് പഠിക്കുന്നതിനിടെയാണ് ഷാർജയിൽ ജോലി തേടിയെത്തിയ ഷാനുമായി പ്രണയത്തിലായത്.

Read Previous

കല്ലൂരാവി കൊലയിലേക്ക് നയിച്ചത് പോലീസ് നിഷ്ക്രിയത്വം

Read Next

അബ്ദുറഹ്മാന്റെ കൊലയിൽ രണ്ട് പക: മന്ത്രി കെ.ടി ജലീല്‍