ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഷാർജയിൽ പ്രണയം മൊട്ടിട്ട ബി. ബി. എ വിദ്യാർത്ഥിനിയായ അതിയാമ്പൂര് പെൺകുട്ടി കൊച്ചിയിൽ പറന്നിറങ്ങി കാമുകനൊപ്പം മുങ്ങി. കഴിഞ്ഞ 15 വർഷത്തോളമായി ഗൾഫിൽ കുടുംബ സമേതം താമസിച്ച് ബിസിനസ്സ് നടത്തുന്ന അതിയാമ്പൂര് സ്വദേശിയുടെ മകളാണ് ഷാർജയിൽ നിന്നും കേരളത്തിലെത്തി, കാമുകനൊപ്പം പോയത്.
ഷാർജയിലായിരുന്ന പിതാവ് കുറച്ച് നാൾ മുമ്പാണ് ബന്ധുക്കളെ സന്ദർശിക്കാൻ നാട്ടിലെത്തിയത്. ഭാര്യയും മക്കളും ഷാർജയിൽ തന്നെയാണ്. 19– കാരിയായ മകൾ ഷാർജയിലാണ് ബി. ബി. ഏയ്ക്ക് പഠിക്കുന്നത്. വർഷങ്ങളായി മാതാപിതാക്കൾക്കൊപ്പം ഷാർജയിൽ താമസിക്കുന്ന പെൺകുട്ടി, നാട്ടിലുള്ള പിതാവിനെ കാണാൻ പോകുന്നുവെന്നാണ് മാതാവിനോട് പറഞ്ഞത്. വ്യാഴാഴ്ച ഷാർജയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റെടുക്കുകയും ചെയ്തു. വ്യാഴാഴ്ച പെൺകുട്ടി കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ശേഷമാണ് കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ യുവാവിനൊപ്പം പോയതായി വിവരം ലഭിച്ചത്. ഷാർജയിൽ ജോലി ചെയ്തിരുന്ന കൊല്ലം യുവാവും പെൺകുട്ടിയും ഗൾഫിൽ പ്രണയത്തിലാവുകയായിരുന്നു.
ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.