ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഫോളോ-ഓൺ പബ്ലിക് ഓഫറിലൂടെ ഫണ്ട് സ്വരൂപിക്കാൻ അദാനി എന്‍റർപ്രൈസസ് ഒരുങ്ങിയതോടെ കുത്തനെ ഇടിഞ്ഞ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ. 46,000 കോടിയുടെ ഇടിവാണ് കമ്പനിക്കുണ്ടായത്. ഇന്ന് കമ്പനിക്ക് 5 ശതമാനത്തോളം നഷ്ടമുണ്ടായി. അദാനി വിൽമർ, അദാനി പോർട്സ്, അദാനി എന്‍റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, എസിസി, അംബുജ സിമന്‍റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനിയുടെ ഓഹരികൾ ഇടിഞ്ഞു. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനികളുടെ പ്രകടനം കുറഞ്ഞിട്ടും ഓഹരി വില ഉയർത്തിയതായും അദാനി ഗ്രൂപ്പ് ഓഹരികൾ 85 ശതമാനം വരെ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ, ഓഹരികൾ വലിയ തോതിൽ പണയം വയ്ക്കുകയും കടമെടുക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അദാനി പോർട്സ് 7.3 ശതമാനം, അദാനി എന്‍റർപ്രൈസസ് 3.7 ശതമാനം, അദാനി ട്രാൻസ്മിഷൻ 8.75 ശതമാനം, അദാനി ഗ്രീൻ എനർജി 3.40 ശതമാനം, എസിസി 7.2 ശതമാനം, അംബുജ സിമന്‍റ് 9.7 ശതമാനം, അദാനി വിൽമർ 4.99 ശതമാനം എന്നിങ്ങനെയാണ് ഇടിവ് രേഖപ്പെടുത്തിയത്.