കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയുടെ കാമുകന് ഓൺലൈൻ ജാമ്യം

തലശ്ശേരി: ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊന്നുവെന്ന കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാന്റിൽ കഴിയുന്ന തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ  22, യുടെ കാമുകൻ വലിയന്നൂർ സ്വദേശി നിധിന് 28, ഓൺലൈൻ ജാമ്യം. കണ്ണൂരിലെ അഭിഭാഷകൻ അഡ്വ.മഹേഷ് വർമ്മ മുഖേന സമർപ്പിച്ച ഹരജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.  50,000 രൂപയുടെ രണ്ടാൾ ജാമ്യം. അന്വേഷണത്തിൽ ഇടപെടുന്ന ഒന്നും ചെയ്യരുത്. സാക്ഷികളെ സ്വാധീനിക്കരുത്.  ജാമ്യ വേളയിൽ മറ്റു കേസുകളിൽ അറസ്റ്റിലാവരുത്.കോവിഡ് നിയന്ത്രണ ചട്ടങ്ങൾ അനുസരിച്ച് യാത്രകൾ പാടില്ല എന്നും വിലക്കുണ്ട്. കൊലക്കേസിൽ കഴിഞ്ഞ ദിവസമാണ് ശരണ്യയെ ഒന്നും നിധി നെ രണ്ടാം പ്രതിയുമാക്കി കണ്ണൂർ സിറ്റി സി.ഐ.പി.ആർ.സതീഷ് കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. കൊലപാതക പ്രേരണ, ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. 2020 ഫിബ്രവരി 17 ന് രാത്രിയിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. കാമുകനൊപ്പം കഴിയാൻ ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകൻ വിയാനെ എടുത്തു കൊണ്ടുപോയി ശരണ്യ വീടിന് സമീപത്ത് കടലിൽ എറിയുകയായിരുന്നുവെന്നാണ് കേസ്.

LatestDaily

Read Previous

മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി കാന്തപുരം പ്രാർത്ഥിച്ചു

Read Next

ലോക്ഡൗൺ ലംഘനക്കേസ്സുകൾ വർദ്ധിക്കുന്നു