ബിജെപിക്ക് ബദലായി പുതിയ പാര്‍ട്ടി രൂപീകരിച്ച് ശങ്കര്‍സിങ് വഗേല

ഗാന്ധിനഗര്‍: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. പ്രജാ ശക്തി ഡെമോക്രാറ്റിക് പാർട്ടി എന്നാണ് പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. ബി.ജെ.പിക്ക് ബദലായി പാർട്ടി പ്രവർത്തിക്കുമെന്നും വഗേല മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ ബി.ജെ.പിയുമായും കോണ്‍ഗ്രസുമായും ചേർന്ന് പ്രവർത്തിച്ചിരുന്ന വഗേല കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. പുതിയ പാർട്ടി രൂപീകരിച്ച് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപിയും കോൺഗ്രസും എഎപിയും തന്‍റെ മുന്നിൽ വാതിലുകൾ അടച്ചപ്പോഴാണ് പുതിയ പാർട്ടി രൂപീകരിച്ചതെന്ന് വഗേല പറഞ്ഞു. ഒന്നര വർഷം മുമ്പാണ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ പ്രവര്‍ത്തനം സജീവമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Previous

ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചു

Read Next

ഗവർണറിൽ നിന്നുണ്ടാകുന്നത് സമനിലവിട്ട പെരുമാറ്റം; എ.എ റഹീം