നായകനായി തിരിച്ചു വരാനൊരുങ്ങി ശങ്കർ; ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23-ന്

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കറിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ” സെപ്റ്റംബർ 23 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിലെ യഥാർത്ഥ നായകൻ കഥയാണെന്ന് ശങ്കർ അഭിപ്രായപ്പെട്ടു.

ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്ത, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കാട്ടുരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദിവിക്, സതീഷ് തൃപ്പരപ്പ്, ശ്രീറാം ശർമ്മ, സുരേഷ് കുമാർ. പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. ജീവിത സാഹചര്യങ്ങളെ അതിജീവിക്കുക എന്ന പ്രമേയവുമായി എത്തുന്ന ചിത്രം കണ്ട പ്രേക്ഷകരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുമെന്ന് സംവിധായകൻ എം സുധാകർ പറഞ്ഞു. വിശ്വ പ്രതാപ് പറഞ്ഞു.

അരുൺ കുമാസി, സ്നിഗ്ഡിൻ സൈമൺ ജോസഫ്, സോബിൻ ജോസഫ് ചാക്കോ എന്നിവർ ചേർന്നാണ് സംവിധാനം. വിതരണം – സാഗ ഇന്റർനാഷണൽ. സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്. സ്റ്റിൽസ് – അജേഷ് അവനി. പിആർഒ – അജയ് തുണ്ടത്തിൽ.

K editor

Read Previous

രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നു; രമേശ് ചെന്നിത്തല

Read Next

കുവൈത്തിൽ തൊഴിൽ പ്രതിസന്ധി; ഇന്ത്യൻ എൻജിനിയർമാർ ആശങ്കയിൽ