ബാങ്കിൽ പോയ ഭർതൃമതി അപ്രത്യക്ഷയായി

ചെറുവത്തൂർ: ഭർതൃവീട്ടിൽ നിന്നും ബാങ്കിലേക്ക് പോയ യുവഭർതൃമതിയെ കാണാതായി.തിമിരി മുണ്ടയിലെ ഷാജഹാന്റെ ഭാര്യ എൻ. ഷംസീനയെയാണ് 31, കാണാതായത്. 10 വയസ്സുള്ള മകളെ ഭർതൃവീട്ടിലാക്കി ചെറുവത്തൂരിലെ ബാങ്കിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ്  ഷംസീറ രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടത്.

വീട്ടിൽ തിരിച്ചെത്താത്തതിനെതുടർന്ന് ഷാജഹാൻ നൽകിയ പരാതിയിൽ ചീമേനി പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ഷംസീന ആരുടെയെങ്കിലും കൂടെ പോയതായി തെളിവില്ല. സെൽഫോൺ ഉപയോഗിക്കാറുണ്ട്. യുവതി ചാറ്റിംഗ് നടത്താറുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സെൽഫോൺ സ്വിച്ച്ഓഫിലാണ്.  വസ്ത്രങ്ങളും ബാഗും കൊണ്ടുപോയിട്ടുണ്ട്. 

ഷംസീന അടുത്ത കാലത്ത് പാസ്പോർട്ട് എടുത്തതായി പോലീസ് പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ പാസ്പോർട്ട് വീട്ടിൽ കണ്ടെത്താനായില്ല.

Read Previous

അപകീർത്തി പ്രസംഗം: കോൺഗ്രസ് നേതാവിനെതിരെ കേസ്

Read Next

വൃദ്ധൻ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു; മകൻ അറസ്റ്റിൽ