ഷംന കാസിം പ്രതികൾ മനുഷ്യക്കടത്തും നടത്തി

കൊച്ചി: കൊച്ചിയില്‍ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായവര്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തി.

യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന പരാതിയിലാണ് നടപടി.

പ്രതികൾക്കെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു.

ഷൂട്ടിങ്ങിനെന്ന പേരിൽ പാലക്കാട്ടു കൊണ്ടുപോയി എട്ടു ദിവസം പൂട്ടിയിട്ടുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

തട്ടിപ്പിന് പുറമേ ലൈംഗിക ചൂഷണവും , സ്വർണ്ണക്കടത്തും പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് വിവരമെന്ന് കൊച്ചി പോലീസ് കമ്മീഷണർ വിജയ് സാഖ്റേ പറഞ്ഞു. ഡിസിപി, ജി. പൂങ്കുലിക്കാണ് അന്വേഷണച്ചുമതല.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഏഴംഗ സംഘത്തിലെ നാലുപേർ മാത്രമാണ് ഇതുവരെ പിടിയിലായത്. ഹൈദരാബാദിലുള്ള നടി തിരികെയെത്തുമ്പോൾ വിശദമായ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

അറസ്റ്റ് വിവരം പുറത്തുവന്നതോടെ മുൻപും തട്ടിപ്പിനിരയായവർ ധൈര്യപൂർവം പരാതിയുമായി രംഗത്തെത്തി. കൊച്ചി കടവന്ത്ര സ്വദേശിയായ യുവതിയും പരാതി നൽകിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ആലപ്പുഴ സ്വദേശിനിയടക്കം മൊഴി നൽകാനെത്തിയത്. മോഡലിങ്ങിനായി പാലക്കാട്ടെത്തിച്ച് പൂട്ടിയിട്ടുവെന്നും, സ്വർണ്ണക്കടത്തിന് പ്രേരിപ്പിച്ചുവെന്നും, പെൺകുട്ടി പറഞ്ഞു.

Read Previous

അഡ്വക്കേറ്റ് കെ. എം.ബഷീർ അന്തരിച്ചു

Read Next

സാമൂഹിക അകല ലംഘനം, കാഞ്ഞങ്ങാട്ട് ഇന്നലെ മാത്രം ആറു കേസ്സുകൾ