ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി ഇന്ന് കോടതിയില്‍ കീഴടങ്ങി. അബ്ദുള്‍ സലാമാണ് എറണാകുളത്തെ കോടതിയില്‍ കീഴടങ്ങിയത്.
കേസിലെ ഏഴു പ്രതികളില്‍ ഒരാളാണ് അബ്ദുള്‍ സലാം. നാലു പേര് നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പേര് കൂടി ഇനി പിടിയിലാകാനുണ്ട്.
തനിക്കെതിരായത് കള്ളക്കേസാണെന്നും അബ്ദുള്‍ സലാം പറയുന്നു. ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷംന കാസിമിന്റെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍, കൂടെപ്പോയി എന്നതു മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്ന് അബ്ദുള്‍ സലാം പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല. അന്‍വര്‍ അലി എന്നയാള്‍ക്കു വേണ്ടിയാണ് വിവാഹാലോചനയുമായി പോയത്. റഫീഖ് പറഞ്ഞിട്ടാണ് കൂടെപ്പോയത്. ആരെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചിട്ടില്ല.
വിവാഹാലോചന ഷംനയുടെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിന്റെ മാനക്കേട് മാറ്റാനാണ് ഭീഷണിപ്പെടുത്തി എന്ന് അവര്‍ പറയുന്നതെന്നും, അബ്ദുള്‍ സലാം പറഞ്ഞു.
അതേസമയം, പ്രതി കോടതിയില്‍ എത്തുമെന്ന ഒരു സൂചനയും പോലീസിന് കാലലേക്കൂട്ടി ലഭിച്ചിരുന്നില്ല.
കോടതി പരിസരത്ത് പോലീസുകാരുടെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല.
ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് പ്രതി കോടതിയിലെത്തിയത്.
പിടിയിലായ നാലു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നീക്കങ്ങള്‍ നടത്തുന്നുന്നതിനിടെയാണ് ഒരു പ്രതി ആരുമറിയാതെ കോടതിയിലെത്തി കീഴടങ്ങിയത്.