‘ശാകുന്തളം’ റിലീസ് മാറ്റി; പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിൻ്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 17 നായിരുന്നു ശകുന്തളം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ അന്ന് ചിത്രം തിയേറ്ററുകളിൽ എത്തില്ലെന്നും പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. 

കാളിദാസന്‍റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച യുവതാരം ദേവ് മോഹനാണ് ദുഷ്യന്തനെ അവതരിപ്പിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

അതേസമയം, സാമന്ത ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ദിനേശ് വിജൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് സാമന്ത അരങ്ങേറ്റം കുറിക്കുന്നത്. ആയുഷ്മാൻ ഖുറാനയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സാമന്ത ഇരട്ട വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

K editor

Read Previous

പൂനെ– നാസിക് അതിവേഗ റെയിൽപാത പദ്ധതിയ്ക്ക് അനുമതി

Read Next

തുനിവിനെ പിന്നിലാക്കി വാരിസ്; ചിത്രം 300 കോടി ക്ലബ്ബില്‍