ഭാവന നായികയാവുന്ന ഹൊറര്‍ ത്രില്ലറുമായി ഷാജി കൈലാസ്; ‘ഹണ്ട്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

വളരെ രസകരമായ രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററിൽ, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാവനയുടെ വ്യത്യസ്തമായ രൂപം കാണാൻ കഴിയും. ഹൊറർ ത്രില്ലറിന്‍റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്. നിഖിൽ ആനന്ദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജാക്സൺ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീതവും നിർവഹിക്കുന്നു. ബോബനാണ് കലാസംവിധാനം. ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്.

Read Previous

ചെന്നൈയിൽ ജല്ലിക്കെട്ട്‌ നടത്തുമെന്ന് പ്രഖ്യാപിച്ച് കമൽഹാസൻ

Read Next

ഡല്‍ഹിയില്‍ അതിശൈത്യം; ശീതതരംഗവും മൂടല്‍മഞ്ഞും തുടരുന്നു