ഷാരൂഖ് ദീപിക ചിത്രം ‘പത്താനിൽ’ ഒരു ആമിര്‍ ഖാന്‍ കണക്ഷനും

മുംബൈ: പത്താന്‍ എന്ന വിജയ ചിത്രത്തിന്‍റെ ആവേശം ഇരട്ടിയാക്കിയതിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ച് എത്തുന്ന രംഗങ്ങളുണ്ടെന്നതിനും പങ്കുണ്ട്. റിലീസ് ദിവസം വരെ അണിയറ പ്രവർത്തകർ ഇത് നേരിട്ട് വെളിപ്പെടുത്തിയില്ലെങ്കിലും സൽമാന്‍റെ സാന്നിധ്യത്തെ പറ്റി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, സൽമാന്‍റെ ചിത്രത്തിലെ അതിഥി വേഷം ചിത്രത്തിന് വളരെ ഗുണം ചെയ്തു.

എന്നാൽ പത്താന് ആമിർ ഖാനുമായും ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. ആമിറിന്‍റെ മൂത്ത സഹോദരി നിഖത് ഖാൻ ഹെഗ്ഡെ ഷാരൂഖ് ഖാനൊപ്പം പത്താനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ചിത്രത്തിലെ തന്‍റെ പ്രകടനത്തിനുള്ള പ്രശംസകൾക്കും അഭിനന്ദനങ്ങൾക്കും ആരാധകർക്ക് നന്ദി പറഞ്ഞ് നിഖത് ഖാൻ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ലവ് ഇമോജി സഹിതം താരം തന്‍റെ സ്റ്റോറിയിൽ ആരാധകരുടെ പോസ്റ്റുകൾ പങ്കുവച്ചു. 

Read Previous

സംഗീത രംഗം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് കീരവാണി ചിന്തിച്ചിരുന്നു: എ.ആർ.റഹ്മാൻ

Read Next

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറിൽ പരിഷ്കരണം വേണമെന്ന് ഇന്ത്യ