ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് കസ്റ്റംസ് തടഞ്ഞുവച്ചത്. കസ്റ്റംസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍റെയും കൂട്ടാളികളുടെയും കൈവശമുള്ള ആഡംബര വാച്ചുകൾ കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് തീരുവയായ 6.83 ലക്ഷം രൂപ അടച്ചതിന് ശേഷമാണ് വിട്ടയച്ചത്.

ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം സ്വകാര്യ വിമാനത്തിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്. കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഷാരുഖ് ഖാനെയും മാനേജരെയും വിട്ടയച്ചെങ്കിലും അംഗരക്ഷകനെയും ഒപ്പമുണ്ടായിരുന്ന മറ്റ് ചിലരെയും അതിരാവിലെ വരെ തടഞ്ഞുവച്ചു.

ഇവരുടെ ബാഗിൽ നിന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഷാർജ പുസ്തകമേളയിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് ഷാരൂഖ് ഖാൻ മുംബൈയിലേക്ക് മടങ്ങിയത്.

Read Previous

ഒടുവിൽ ജയപ്രകാശും യാത്ര പറഞ്ഞു

Read Next

ശബരിമല ഇടത്താവളങ്ങളിൽ സൗകര്യം ഉറപ്പാക്കണം; ഹൈക്കോടതി