ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയെ തുടർന്നുണ്ടായ ഡോക്ടറുടെ കൈപ്പിഴ മൂലം ഒരാഴ്ച്ചയ്ക്കുള്ളിൽ 4 തവണ ഉദരം കീറി മുറിക്കേണ്ടി വന്ന അജാനൂർ പള്ളോട്ടെ ശബ്നയെ 32, ഗുരുതര നിലയിൽ എത്തിച്ച കണ്ണൂർ ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധനെ കാഞ്ഞങ്ങാട്ട് ശബ്നയുടെ ഉദരം രണ്ടു തവണ കീറി മുറിച്ച ഡോക്ടർമാർ സ്വാധീനിച്ചു.
അജാനൂർ കുശവൻ കുന്ന് ആശുപത്രിയിൽ ആദ്യം സിസേറിയൻ നടത്തി ആൺകുട്ടിയെ പുറത്തെടുത്ത ശേഷം അസഹ്യമായ വേദന മൂലം മൂന്നാം ദിവസം വീണ്ടും ശബ്നയുടെ ഉദരം കീറിമുറിച്ച സർജനും ഈ ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധനുമാണ് ശബ്ന കണ്ണൂർ ആശുപത്രിയിലെത്തു മുമ്പ് അവിടുത്തെ ഗർഭാശയ രോഗ വിദഗ്ധനെ സ്വാധീനിച്ചത്. കുശവൻ കുന്ന് ആശുപത്രിയിൽ അടുത്തടുത്ത ദിവസങ്ങളിൽ സിസേറിയനും തൊട്ടടുത്ത ദിവസം വീണ്ടും ഉദരത്തിൽ കത്തി കൊണ്ട് വീണ സുഷിരം തുന്നിക്കെട്ടാനും നടത്തിയ രണ്ടാം ശസ്ത്രക്രിയയിലും ശബ്നയുടെ വീർത്തു വന്ന ഉദരം മൂന്നാമതും കീറി മുറിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടർക്കെതിരെ ബഹളം വെച്ച ശബ്നയുടെ ബന്ധുക്കൾ യുവതിയെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കാലത്ത് 7-30 മണിക്ക് ആംബുലൻസ് കണ്ണൂർ ആശുപത്രി മുറ്റത്തെത്തിയപ്പോൾ, കുശവൻകുന്ന് ആശുപത്രിയിൽ യുവതിയെ സിസേറിയൻ നടത്തിയ ഗർഭാശയ രോഗ വിദഗ്ധൻ ശബ്നയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് കണ്ണൂർ ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധനോട് “കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ടെന്നും, ആ ഡോക്ടറെ മാത്രം കണ്ടാൽ മതിയെന്നും” നിർദ്ദേശിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ടെ ഡോക്ടർ നിർദ്ദേശിച്ച കണ്ണൂർ ഗർഭാശയരോഗ വിദഗ്ധനെ മാറ്റി നിർത്തി മറ്റൊരു ഗർഭാശയ രോഗ വിദഗ്ധനും, സർജനുമാണ് യുവതിയെ കണ്ണൂർ ആശുപത്രിയിൽ പിന്നീട് പരിശോധിച്ചത്. കുശവൻ കുന്ന് ആശുപത്രിയിൽ ഇരു ഡോക്ടർമാർക്കും സംഭവിച്ച കൈപ്പിഴ പുറത്തു വരാതിരിക്കാനാണ് കുശവൻ കുന്ന് ആശുപത്രി ഡോക്ടർ കാലേക്കൂട്ടി കണ്ണൂർ ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധനെ സ്വാധീനിച്ചതെന്ന്, നാലു ശസ്ത്രക്രിയകൾക്ക് വിധേയയായി ജീവച്ഛവമായി സ്വന്തം കുഞ്ഞിന് ഇന്നുവരെ മുലയൂട്ടാൻ പോലും കഴിയാത്ത ശബ്നയുടെ ബന്ധുക്കൾ ലേറ്റസ്റ്റ് അന്വേഷണ സംഘത്തോട് പറഞ്ഞു.