സഹോദരിമാരോട് ലൈംഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

കൂരാച്ചുണ്ട് (കോഴിക്കോട്): സഹോദരിമാരോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സി ജി വിനോദ് കുമാറിനെ (41) സസ്പെൻഡ് ചെയ്തു. പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി.

കുട്ടികളുടെ അമ്മ താമരശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നും സ്വർണവും പണവും കവർന്നെന്നുമാണ് പരാതി. വിനോദ് കുമാർ കഴിഞ്ഞ മാസം 13 മുതൽ അവധിയിലാണ്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാൾ ഒളിവിൽ പോയെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Read Previous

മുതിര്‍ന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു

Read Next

എഞ്ചിനീയറിംഗ് പ്രവേശനം നവംബർ 30 വരെ; സമയം നീട്ടി സുപ്രീം കോടതി