ലൈംഗികാതിക്രമ പരാതി; ഹരിയാന കായികമന്ത്രി രാജിവെച്ചു

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. വനിതാ ജൂനിയർ അത്ലറ്റിക്സ് കോച്ചാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. സന്ദീപ് സിംഗ് തന്നെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ ആരോപണം സന്ദീപ് സിംഗ് നിഷേധിച്ചു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് പരാതികൊണ്ട് ലക്ഷ്യമിടുന്നതെന്നും സന്ദീപ് സിംഗ് പറഞ്ഞു.

“എന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എനിക്കെതിരായ വ്യാജ ആരോപണങ്ങളിൽ ശരിയായ അന്വേഷണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ കായിക വകുപ്പിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയാണെന്നും സന്ദീപ് സിംഗ് പറഞ്ഞു.

ബിജെപി സർക്കാരിലെ മന്ത്രിയും മുൻ ദേശീയ ഹോക്കി താരവുമായ സന്ദീപ് സിങ്ങിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. പിന്നാലെ പോലീസിൽ പരാതിയും നൽകി.

K editor

Read Previous

അങ്ങനെ അവരും ഒന്നിക്കുന്നു; പൃഥ്വിരാജ് – ബേസിൽ ജോസഫ് ചിത്രം പ്രഖ്യാപിച്ചു

Read Next

രാമന്റെയും ഹനുമാന്റെയും പേറ്റന്റ് ബിജെപിക്കല്ലെന്ന് ഉമാ ഭാരതി