ലൈംഗീക പീഡനവും ഗർഭഛിദ്രവും : 7 പേർക്കെതിരെ കേസ്

നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്ത  സംഭവത്തിൽ 7 പേർക്കെതിരെ നീലേശ്വരം  പോലീസ് പോക്സോ നിയമപ്രകാരം  കേസെടുത്തു.  വർഷങ്ങളായി മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പിതാവടക്കം 7 പേർക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.

നീലേശ്വരം പോലീസ്  സ്റ്റേഷൻ പരിധിയിലെ സ്ത്രീയെ വിവാഹം കഴിച്ച കർണ്ണാടക സ്വദേശിയായ മതാധ്യാപകനാണ് കേസിലെ പ്രധാന പ്രതി.

എട്ടാം തരം മുതൽ പെൺകുട്ടി ലൈംഗികചൂഷണത്തിനിരയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പിതാവിന് പുറമെ പുറത്ത്  നിന്നുള്ളവരുടെ  ലൈംഗിക ചൂഷണത്തിന് വിധേയയാകേണ്ടി വന്ന പെൺകുട്ടിക്ക് ഇപ്പോൾ 16 വയസ്സാണ് പ്രായം.

മകളെ പുറമെ നിന്നുള്ളവർക്ക് കാഴ്ച്ച വെയ്ക്കാൻ മാതാവും ഒത്താശ നൽകിയതായി സൂചനയുണ്ട്.  ഇവരെയും  പ്രതിപ്പട്ടികയിൽ ചേർക്കാൻ സാധ്യതയുണ്ട്. ലൈംഗിക ചൂഷണത്തിനിരയായ പെൺകുട്ടി 2 മാസം ഗർഭിണിയാണെന്ന് സൂചനയുണ്ട്.

കേസിലെ 4 പ്രതികൾ പോലീസ് വലയിലാണ്.

ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജ് പറഞ്ഞു. പരാതിക്കാരിയായ പെൺകുട്ടിയെ ജില്ലാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർ നടപടികളുണ്ടാകും.

LatestDaily

Read Previous

ഉത്തര മലബാറിന്റെ അനുഗൃഹീത സംഗീതജ്ഞൻ

Read Next

ഫാഷൻ ഗോൾഡ് പരാതികളിൽ പോലീസ് നിയമോപദേശം തേടി