തീർത്ഥാടനത്തിന് പോയ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം

കാഞ്ഞങ്ങാട് : തമിഴ്നാട്ടിലെ തീർത്ഥാടന കേന്ദ്രത്തിലേക്ക് കൂട്ടികൊണ്ടു പോയ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ പെൺകുട്ടിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. തീർത്ഥാടന കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകവെ യാത്രക്കിടയിൽ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധു കൂടിയാണ് പ്രതി. യുവാവിന് ഭാര്യയും മക്കളുമുണ്ട്. തീർത്ഥാടനം കഴിഞ്ഞ് കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയ പെൺകുട്ടിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

ശോഭ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Read Next

തൃക്കരിപ്പൂരിൽ തമ്മിലടി തീർന്നു: പ്രസിഡന്റ് പദവി വീതം വെച്ചു