പതിനേഴുകാരിയെ ഒാട്ടോയിൽ കൊണ്ട് പോയി പീഡിപ്പിച്ചു

കാഞ്ഞങ്ങാട്  : പതിനേഴു വയസ്സുകാരിയെ ഒാട്ടോയിൽ കൊണ്ട് പോയി ഒഴിഞ്ഞ വളപ്പിലെ വീട്ടിൽ  പീഡിപ്പിച്ചു.

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള ബന്ധുക്കളുടെ പരാതിയിൽ ചായ്യോം ചക്ലിയ കോളനിയിലെ ഗണേശനെതിരെ 25, പോക്സോ വകുപ്പിൽ ചീമേനി പോലീസ് കേസ്സെടുത്തു.

കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാധാരമായ സംഭവം . ചെറുവത്തൂർ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും ഒാട്ടോയിൽ കയറ്റിയ ശേഷം പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്  പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതായാണ് ഗണേശനെതിരെയുള്ള കേസ്.

Read Previous

ഉപ്പള സ്വർണ്ണക്കടത്ത് സംഘം മേൽപ്പറമ്പ യുവാവിനെ റാഞ്ചി

Read Next

വാർഡ് 17-ൽ എൽഡിഎഫ്-യുഡിഎഫ് ബലാബലം