ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃശൂർ: മദ്യലഹരിയിൽ വാഹനമോടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസുകൾക്കെതിരെ തൃശൂർ ഈസ്റ്റ് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. മദ്യപിച്ചതായി കണ്ടെത്തിയ അഞ്ച് ബസ് കണ്ടക്ടർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ ആറ് മണി മുതലാണ് ഈസ്റ്റ് പോലീസ് പരിശോധന നടത്തിയത്. തൃശ്ശൂർ നഗരത്തിലെ രണ്ട് ബസ് സ്റ്റാൻഡുകളിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം കാർ യാത്രക്കാരനെ ആക്രമിച്ച മൂന്ന് ബസ് ജീവനക്കാരെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് സ്വകാര്യ ബസുകൾക്കെതിരെ പോലീസ് പരിശോധന ശക്തമാക്കുകയാണ്.
മദ്യപിച്ചതായി കണ്ടെത്തിയ സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എസിപി സജീവ് പറഞ്ഞു. ഇവർ മുമ്പും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. മദ്യലഹരിയിൽ വാഹനമോടിക്കാൻ കണ്ടക്ടർ ഡ്രൈവറെ പ്രേരിപ്പിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും എസിപി അറിയിച്ചു.