എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി; പദവി റദ്ദാക്കി ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം വീണ്ടും ദേശീയ തലത്തിൽ വാർത്തകളിൽ നിറയുന്നു. എടപ്പാടി പളനിസ്വാമിയെ അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ 11ന് പാർട്ടി ജനറൽ കൗൺസിൽ എടുത്ത തീരുമാനങ്ങൾക്ക് നിയമപരമായ പിന്തുണയില്ലെന്ന് കോടതി പറഞ്ഞു. ഇതോടെ പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർക്കേണ്ടി വരുന്ന സാഹചര്യമാണ്. മദ്രാസ് ഹൈക്കോടതിയുടെ വിധി ഒ പനീർശെൽവത്തിന് ആശ്വാസം പകരുന്ന നടപടിയാണ്.

Read Previous

ഉത്തര്‍പ്രദേശിലെ കാഡ്ബറി ഗോഡൗണില്‍ 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകള്‍ കവര്‍ന്നു

Read Next

‘മത്സ്യത്തൊഴിലാളികളെ ഇത്രയേറെ സഹായിച്ച സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ല’