ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന്‍റെ ആഘാതത്തിന് പിന്നാലെ അദ്ദേഹത്തിന്റെ തട്ടകമായ ജമ്മു കശ്മീരിലെ ഉന്നത നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസ് വിടുന്നു.
ഗുലാം നബിക്കൊപ്പം പാർട്ടി വിട്ടവരിൽ 51 പേർ പുതിയ പാർട്ടിയിൽ ചേരാൻ ഒരുങ്ങുകയാണ്. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദും ഇതിൽ ഉൾപ്പെടുന്നു.
ആസാദിന് പിന്നാലെ 64 പേർ കൂടി പാർട്ടി വിട്ടു. ഇവർ സോണിയ ഗാന്ധിക്ക് സംയുക്ത രാജിക്കത്തും സമർപ്പിച്ചിരുന്നു. ഗുലാം നബിക്കൊപ്പം മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ പാർട്ടി വിട്ടിരുന്നു. രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചാണ് ഗുലാം നബി ആസാദ് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വം രാജിവെച്ചത്.