ഐ എസ് ആർ ഒ ഗൂഢാലോചനക്കേസിൽ സിബിഐക്ക് തിരിച്ചടി; ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐക്ക് തിരിച്ചടി. മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെ ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐ.ബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡി.ജി.പി സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ, വി.കെ മൈന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓരോ പ്രതികളും സമർപ്പിച്ച പ്രത്യേക ജാമ്യാപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 27ന് രാവിലെ 10നും 11നും ഇടയ്ക്ക് ഹാജരാകണം, അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള രണ്ടു പേരുടെ ഉറപ്പിലും വിട്ടയയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ത്യ വിട്ട് പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

പ്രമുഖ ശാസ്ത്രജ്ഞരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു. കുറ്റാരോപിതർക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വീണ്ടും വാദം കേട്ട ശേഷം മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

K editor

Read Previous

മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ സ്റ്റേ ചെയ്യുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് ഹൈക്കോടതി

Read Next

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി