ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു. ഖിമി റാമാണ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. നേരത്തെ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു അദ്ദേഹം. ഹിമാചലിന്‍റെ ചുമതലയുള്ള എ.ഐ.സി.സി അംഗം രാജീവ് ശുക്ലയാണ് ഖിമിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ബി.ജെ.പിയോടുള്ള ഏതെങ്കിലും തരത്തിലുള്ള രോഷം കാരണമല്ല ഞാൻ കോൺഗ്രസിൽ ചേരുന്നത്. ഹിമാചൽ പ്രദേശിനെ മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസിന് കഴിയുമെന്ന ആഴത്തിലുള്ള ചിന്തയ്ക്ക് ശേഷമാണ് തീരുമാനം. അഴിമതി, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.