ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : കിനാനൂർ–കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിപിഎമ്മിലെ ടി. കെ. രവിക്ക് എതിരെ അത്യന്തം ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചത്. കിനാനൂർ–കരിന്തളം പഞ്ചായത്തിൽ കടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനനം നടത്താൻ അനുമതി വാങ്ങിത്തരാമെന്ന വ്യവസ്ഥയിൽ 2017- ൽ പാർട്ടി നീലേശ്വരം ഏരിയാ സിക്രട്ടറിയായിരുന്ന ടി.കെ. രവി 10 ലക്ഷം രൂപ കൈപ്പറ്റിയത് ആശാപുര കമ്പനിയുടെ ചീഫ് ഒാപ്പറേറ്റിംഗ് ഒാഫീസർ സന്തോഷ് മേനോനിൽ നിന്നാണ്.
കടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനനം നടത്താൻ തുടങ്ങിയപ്പോൾ ജനങ്ങളുടെയും സംഘടനകളുടെയും ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. ഈ എതിർപ്പുകൾ തരണം ചെയ്ത് ബോക്സൈറ്റ് ഖനനം സുതാര്യമാക്കാമെന്ന വ്യവസ്ഥയിലാണ് അന്നത്തെ ഏസി സിക്രട്ടറി പത്തുലക്ഷം രൂപ കൈപ്പറ്റിയത്. കമ്പനി പത്തുലക്ഷം രൂപ ടി. കെ. രവിക്ക് കൈമാറിയതായി സിഇഒ സന്തോഷ് മേനോൻ പുറത്തുവിട്ട വാർത്ത 2017- ൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം പുറത്തുവിട്ടപ്പോൾ, പാർട്ടി ഏരിയാ സിക്രട്ടറി തന്നെ പ്രസ്താവനയിൽ പത്തു ലക്ഷം രൂപ സന്തോഷ് മേനോനിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്ന് പ്രസ്താവന ഇറക്കുകയും, വാർത്ത പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസ്സിനും, ആരോപണമുന്നയിച്ച സിഇഒ, സന്തോഷ് മേനോന് എതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞിരുന്നുവെങ്കിലും, നീണ്ട നാലു വർഷം കഴിഞ്ഞിട്ടും യാതൊരു നിയമനടപടിയും ആശാപുര കമ്പനി സിഇഒയ്ക്ക് എതിരായോ, ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിനെതിരെയോ സ്വീകരിക്കാൻ ടി. കെ. രവിക്കും, നീലേശ്വരം പാർട്ടിക്കും കഴിഞ്ഞിട്ടില്ലെന്ന കാര്യം സൂചിപ്പിക്കുന്നത് ടി. കെ. രവി 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള തെളിവു തന്നെയാണ്.
ഏരിയാ കമ്മിറ്റിയുടെ മറ പിടിച്ച് ടി. കെ. രവി നടത്തിയ ലക്ഷങ്ങളുടെ ചിട്ടിയിൽ വഞ്ചിക്കപ്പെട്ടവർ ഇപ്പോഴും നീലേശ്വരത്തുണ്ട്. അതിനെല്ലാം പുറമെ രവിക്കെതിരെ സ്വഭാവദൂഷ്യവും പാർട്ടിക്ക് ലഭിച്ച പരാതിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഇത്തരം നൂറുകൂട്ടം ആരോപണങ്ങൾ ടി.കെ. രവിക്കെതിരെ നിലനിൽക്കുമ്പോഴാണ് രവിയെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ രവിയെ കിനാനൂർ- കരിന്തളം ഗ്രാമ പഞ്ചായത്ത് അധ്യക്ഷനാക്കി അധികാരത്തിലിരുത്തിയത്. നീലേശ്വരം പാർട്ടിയെ നശിപ്പിച്ചത് പി. കരുണാകരനാണെന്ന ആരോപണം ജില്ലയൊട്ടുക്കും പാർട്ടി പ്രാദേശിക നേതാക്കളിൽ ഇതിനകം പടർന്നു പിടിച്ചുകഴിഞ്ഞു.