മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവിയിൽ നിന്ന് രാജിവെച്ചു

ഡൽഹി: ചാനലിന്റെ സ്ഥാപകരും പ്രൊമോട്ടർമാരുമായിരുന്ന പ്രണോയ് റോയിയും രാധിക റോയിയും ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവി വിട്ടു.

രാജി ഉടൻ പ്രാബല്യത്തിൽ വന്നതായി ചാനലിനുള്ളിലെ ഇന്റേണൽ മെയിലിലൂടെയുള്ള അറിയിപ്പിൽ എൻഡിടിവി അറിയിച്ചു. റാമൺ മഗ്‌സസെ അവാർഡ് ജേതാവായ രവീഷ് കുമാർ, ചാനലിന്റെ പ്രധാന പ്രവൃത്തിദിന പരിപാടിയായ ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേസ് കി ബാത്ത്, പ്രൈം ടൈം എന്നിവയുൾപ്പെടെ നിരവധി പരിപാടികളുടെ അവതാരകനായിരുന്നു. രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേർണലിസം അവാർഡും രണ്ട് തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Read Previous

മന്ത്രി വി അബ്ദുറഹ്മാനെതിരായ പരാമർശം; ഫാ. തിയോഡേഷ്യസിനെതിരെ കേസെടുത്തു

Read Next

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി