‘അന്വേഷിപ്പിൻ കണ്ടെത്തും’; ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുമായി ടൊവിനോ തോമസ്

കൊച്ചി: നവാഗതനായ ഡാർവിൻ കുര്യാക്കോസിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ജോണി ആന്‍റണി, ജിനു.വി. എബ്രഹാം എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തിയറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും തിരക്കഥാകൃത്ത് അബ്രഹും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാർച്ച് ആറിന് കോട്ടയത്ത് ആരംഭിക്കും. വൻ താരനിരയും സംഭവബഹുലമായ നിരവധി മുഹൂർത്തങ്ങലാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണിത്. എന്നാൽ സാധാരണ തരത്തിലുള്ള അന്വേഷണങ്ങളല്ല, മറിച്ച് അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. പുതുമുഖങ്ങളാണ് നായികമാർ.

K editor

Read Previous

‘ഷെഹ്സാദ’യ്ക്ക് ബോക്സ്ഓഫീസിലും നിരാശ; ഇതുവരെ നേടിയത് 27 കോടിയെന്ന് റിപ്പോർട്ടുകൾ

Read Next

മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് തുടങ്ങി, കടുത്ത മത്സരം