സീഡ് തൃക്കരിപ്പൂരിന്റെ മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സീഡ് തൃക്കരിപ്പൂരിന്റെ തങ്കയം മലേഷ്യ ബിൽഡിംഗിലെ ഓഫീസ് സമുച്ചയത്തിൽ സി അബ്ദുൽ റഹീം ഹാജി മെമ്മോറിയൽ മിനി ഓഡിറ്റോറിയം തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ തൃക്കരിപ്പൂരിലെ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- മേഖലകളിലെ സജീവ സാന്നിദ്ധ്യമറിയിച്ച പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. ചെയർമാൻ കെ.പി.സി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പി. ശാഹുൽ ഹമീദ് സ്വാഗതവും, സി.ദാവൂദ് നന്ദിയും പറഞ്ഞു.

വാർഡ് മെമ്പർ എം.രജീഷ് ബാബു, ബ്ലോക്ക് മെമ്പർ വി.പി.പി.ശുഹൈബ്, ഡോ: സി.കെ.പി കുഞ്ഞബ്ദുള്ള, എസ്.എ. ഓട്ടി, സി. ഹംസ, എൻ.എ.മുനീർ, ഹാരിസ് സൈനി, ഒ.ടി.അഹമ്മദ് ഹാജി. തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നാടിന്ന് വേണ്ടി വൈവിദ്ധ്യങ്ങളായ പരിപാടികൾ നടത്താൻ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

LatestDaily

Read Previous

നാടും നഗരവും പ്രചാരണച്ചൂടിൽ ജില്ലയിൽ അഞ്ചിടത്തും പോരാട്ടം കനത്തു

Read Next

ഇരട്ട വോട്ടുകൾ ജനാധിപത്യത്തിന് കളങ്കം