സാങ്കേതിക സര്‍വകലാശാല വിസിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് രാജ്ഭവൻ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന് സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും രാജ്ഭവൻ നിർദേശം നൽകി. ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഉൾപ്പെടെയുള്ള കാര്യങ്ങൾ വി.സി ഗവർണറെ കണ്ട് അറിയിച്ചതിനെ തുടർന്നാണ് നടപടി. ചുമതലയേറ്റ ദിവസം പൊലീസ് സംരക്ഷണത്തോടെയാണ് വിസി ഓഫീസ് മുറിയിൽ പ്രവേശിച്ചത്. വി.സിയായി ചുമതലയേൽക്കാനുള്ള രജിസ്റ്റർ ഒപ്പിടാൻ നൽകിയിട്ടില്ലെന്ന് ഡോ.സിസ തോമസ് ഗവർണറെ അറിയിച്ചു.

ചാൻസലർ എന്ന നിലയിൽ വരും ദിവസങ്ങളിൽ വിസിയുടെ പൂർണ അധികാരങ്ങളും വിനിയോഗിക്കാൻ ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായി ജോലിക്ക് ഹാജരാകാത്ത ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടി റിപ്പോർട്ട് ചെയ്യണമെന്നും ഗവർണർ നിർദ്ദേശിച്ചിരുന്നു.

സിസ തോമസിന്‍റെ നിയമനം സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. നിയമനം സ്റ്റേ ചെയ്താൽ സാങ്കേതിക സർവകലാശാലയ്ക്ക് വിസി ഉണ്ടാകില്ലെന്നും വെള്ളിയാഴ്ച വിശദമായ വാദം കേട്ട ശേഷം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

K editor

Read Previous

എന്‍സിഇആര്‍ടി വെട്ടിയ മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും കേരളം പഠിപ്പിക്കും

Read Next

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബി.ജെ.പി സ്ഥാനാർഥിയായേക്കും