ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ശ്രീനഗര്‍: സുരക്ഷാ കാരണങ്ങളാൽ ഭാരത് ജോഡോ യാത്ര നിര്‍ത്തി വെക്കേണ്ടിവന്നതിന് വന്നതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതിനെതിരെ തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തുരങ്കം കടക്കുന്നതിനിടെ വലിയ ജനക്കൂട്ടം എത്തിയതിനെ തുടർന്നാണ് താൽക്കാലികമായി യാത്ര ബെനിഹാലിൽ വച്ച് നിർത്തിയത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തുരങ്കത്തിൽ പ്രവേശിച്ചയുടനെ പൊലീസ് സന്നാഹം തകരാറിലായി. തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് യാത്ര നിർത്തേണ്ടിവന്നു. യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കോൺഗ്രസും ആരോപിച്ചു. മുന്നറിയിപ്പില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചെന്നും അരമണിക്കൂറോളം രാഹുൽ ഗാന്ധിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും കോൺഗ്രസ് ആരോപിച്ചു.